Zygo-Ad

മുലയൂട്ടൽ വാരാചരണ പരിപാടി: ഗവ. ജനറൽ ആശുപത്രിയിൽ മുലയൂട്ടുന്ന അമ്മമാർക്ക് ബേബി കിറ്റുകൾ നൽകി

 


തലശ്ശേരി: മലബാർ കാൻസർ സെന്ററിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് സയൻസ് ആൻഡ് റിസർച്ച് (ഇൻസർ), കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം (കെസിസിസി) എന്നിവയുടെ ആഭിമുഖ്യത്തിൽ 'ഫസ്റ്റ് ഫീഡ് ഫെസ്റ്റിവൽ' എന്ന പേരിൽ മുലയൂട്ടൽ വാരാചരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലുള്ള മുലയൂട്ടുന്ന അമ്മമാർക്ക് ബേബി കിറ്റുകൾ വിതരണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ് വിതരണോദ്ഘാടനം നിർവഹിച്ചു.

കെസിസിസി പ്രസിഡന്റ് നാരായണൻ പുതുക്കുടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെസിസിസി വൈസ് പ്രസിഡന്റുമാരായ മേജർ പി ഗോവിന്ദൻ, പി കെ സുരേഷ്, ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, നഴ്‌സിങ് സൂപ്രണ്ട് റെജീന എന്നിവർ സംസാരിച്ചു. ഇൻസറിലെ അസിസ്റ്റന്റ് പ്രൊഫസർ ലിൻജു ടി കെ സ്വാഗതവും ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് മിനി ജോസഫ് നന്ദിയും പറഞ്ഞു.

തുടർന്ന് ഇൻസറിലെ ബിഎസ്സി നഴ്‌സിങ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും അമ്മമാർക്ക് ആവശ്യമായ ശരിയായ ഭക്ഷണ രീതികളെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടന്നു.


വളരെ പുതിയ വളരെ പഴയ