തലശ്ശേരി: മേഖലയിൽ തുടരുന്ന കനത്ത മഴയിൽ തലശ്ശേരി വയലളത്ത് വീടിന്റെ ചുറ്റുമതിൽ തകർന്നു വീണു. വയലളം ഊരാൻകോട്ട് 'ഹെവൻ' വീട്ടിൽ സനീഷിന്റെ വീടിന്റെ ചുറ്റുമതിലാണ് തകർന്നത്.
സംഭവസമയത്ത് സമീപത്ത് ആളുകളില്ലാതിരുന്നതിനാൽ വലിയൊരു അപകടവും ആളപായവും ഒഴിവായി. മഴയിൽ മണ്ണ് കുതിർന്നതാണ് മതിൽ ഇടിഞ്ഞു വീഴാൻ കാരണമായത്.