Zygo-Ad

ഗുരുദേവ പ്രതിമാ ശതവാർഷികം: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ത്രിദിന ദിവ്യപ്രബോധനവും ധ്യാനവും സംഘടിപ്പിക്കും.

തലശ്ശേരി: ശ്രീനാരായണ ഗുരുദേവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകത്തിലാദ്യമായി അദ്ദേഹത്തിന്റെ പഞ്ചലോഹ പ്രതിമ പ്രതിഷ്ഠിക്കപ്പെട്ട തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണം ഇന്ന് ലോക ജനതയുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് ശ്രീ ജ്ഞാനോദയയോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ പറഞ്ഞു. ഗുരുദേവ പഞ്ചലോഹ പ്രതിമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുഷിതമായ സമകാലിക ചുറ്റുപാടിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഏറിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവഗിരി മഠം അധിപൻ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ഒക്ടോബർ 1 മുതൽ 3 വരെയാണ് ദിവ്യപ്രബോധന യജ്ഞവും ധ്യാനവും സംഘടിപ്പിക്കുന്നത്. ശിവഗിരി മഠം പ്രതിനിധി ശിശുപാലൻ കുട്ടനാട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ (ശിവഗിരി) നടത്തിയ അനുസ്മരണ പ്രഭാഷണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വാർഷികാഘോഷത്തിന്റെ ഭാഗമായി 10 മഠങ്ങളിൽ ഗുരുദേവ വെങ്കല പ്രതിമകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

**പ്രധാന വിവരങ്ങൾ:**

 * **സംഘാടനം:** ശിവഗിരി മഠം ഏകോപന സമിതി, ഗുരുധർമ്മപ്രചരണ സഭ, എസ്.എൻ.ഡി.പി, മാതൃസമിതി തുടങ്ങിയ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

 * **രൂപീകരണ സമ്മേളനം:** സി. ഗോപാലൻ, ടി.സി. ദിലീപ് കുമാർ, കണ്ട്യൻ ഗോപി, മേൽശാന്തി സജേഷ്, സുരേന്ദ്രബാബു, സീന സൂർജിത്ത് എന്നിവർ സംസാരിച്ചു. മുരിക്കോളി രവീന്ദ്രൻ സ്വാഗതവും രഞ്ജിത്ത് പുന്നോൽ നന്ദിയും പറഞ്ഞു.

**സംഘാടക സമിതി ഭാരവാഹികൾ:**

 * **ചെയർമാൻ:** അഡ്വ. കെ. സത്യൻ

 * **ജനറൽ കൺവീനർ:** മുരിക്കോളി രവീന്ദ്രൻ

 * **ട്രഷറർ:** ശശിധരൻ പൊന്ന്യം

**സബ് കമ്മിറ്റി കൺവീനർമാർ:**

 * **പ്രോഗ്രാം:** സി. ഗോപാലൻ, രഞ്ജിത്ത് പുന്നോൽ

 * **സാമ്പത്തികം:** കെ.കെ. പ്രേമൻ, കുഞ്ഞിരാമൻ അരയാക്കണ്ടി

 * **പ്രചരണം:** ടി.പി. ഷിജു, ചാലക്കര പുരുഷു

 * **ഡെക്കറേഷൻ & പൂജ:** രാജീവൻ മാടപ്പീടിക, എം. കനകൻ ഈങ്ങയിൽ പീടിക

 * **ഭക്ഷണം:** കുമാരൻ വളയം, വേലാണ്ടി വാമ്പു


വളരെ പുതിയ വളരെ പഴയ