പിണറായി: ധർമടം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. പ്രതിപക്ഷ നേതാവും മണ്ഡലം എം.എൽ.എയുമായ പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു യോഗം.
വിവിധ പദ്ധതികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലെ പുരോഗതി യോഗം വിലയിരുത്തി. നടപടികൾ വേഗത്തിലാക്കി പദ്ധതികൾ സമയബന്ധിതമായി യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികളും ചർച്ച ചെയ്തു.
ജില്ലാ കളക്ടർ വിഷ്ണുരാജ്, ഡെപ്യൂട്ടി കളക്ടർ എ. കെ. അനീഷ്, തഹസിൽദാർമാരായ എം. വിജേഷ്, എം. രാജീവൻ, വി. ഷിനു, എം. വി. വിനീഷ്, പി. സുനിൽകുമാർ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം. അതുൽ, പിണറായി വില്ലേജ് ഓഫീസർ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനിയർ, ജില്ലാ ഡയറി വികസന ഓഫീസർ, പൊതുമരാമത്ത് റോഡ്, പാലം, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർമാർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഫോറസ്റ്റ് ഓഫീസർ, ഡി.ടി.പി.സി സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
