Zygo-Ad

അഡ്നോക്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: കുറ്റ്യാടിയിൽ യുവാവിന് പണം നഷ്ടമായി


 കുറ്റ്യാടി :പ്രമുഖ വിദേശ കമ്പനിയായ അഡ്നോക്കിൽ (ADNOC) കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. സംഭവത്തിൽ മലപ്പുറം തിരൂർ വൈരങ്കോട് സ്വദേശി ശരത്തിനെതിരെ കുറ്റ്യാടി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മരുതോങ്കര സ്വദേശി ശ്യാംജിത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ വർഷം മുതൽ വിവിധ ഘട്ടങ്ങളിലായി 4,20,000 (നാല് ലക്ഷത്തി ഇരുപതിനായിരം) രൂപ പ്രതി കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.

പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ വിശ്വാസവഞ്ചന കാണിച്ചതായി ശ്യാംജിത്ത് പരാതിപ്പെട്ടു. സംഭവത്തിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ