Zygo-Ad

എം എസ് എസ് തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു


തലശ്ശേരി: മുസ്ലിം സർവ്വീസ് സൊസൈറ്റി തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികളെ അനുമോദിച്ചു   

ചടങ്ങ് അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ: പി.പി.റഹൂഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് വി.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ:പി.വി.സൈനുദ്ദീൻ, പി.അബ്ദുൽറസാക്ക് എഞ്ചിനീയർ, പ്രഫ: എ.പി.സുബൈർ, എം.സക്കറിയ, ബി.ടി. കുഞ്ഞു, സൗജത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു. കാസിം മൂഴിക്കര സ്വാഗതവും, പി.ഒ. ജാബിർ നന്ദിയും. രേഖപ്പൃടുത്തി.

വളരെ പുതിയ വളരെ പഴയ