തലശ്ശേരി: ഏറെക്കാലമായി കേരളത്തിലെ അറബിയുൾപ്പടെ ഭാഷാധ്യാപകർ അനുഭവിക്കുന്ന കുട്ടികളുടെ അനുപാതം, സർക്കാർ നടത്തുന്ന ഭഷാധ്യാപക ട്രെയിനിംഗ് ബി.എഡിനു തുല്യമാക്കി പ്രധാനാധ്യാപക സ്ഥാനക്കയറ്റം നൽകൽ, ഹയർ സെക്കന്ററിയിലെ ദ്വിഭാഷാ പദ്ധതി, കലാമേളകളിലെ ഭാഷാ മത്സര പങ്കാളിത്തം തുടങ്ങി എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ പുതിയ സർക്കാറും വിദ്യാഭ്യാസ വകുപ്പും തയാറാകണമെന്നും അറബി ഭാഷാധ്യാപക പരിശീലനത്തിന് കൂടുതൽ സെന്ററുകളേർപ്പെടുത്തി സീറ്റ് വർധിപ്പിക്കണമെന്നും തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) നേതൃ സമ്മേളനം ആവശ്യപ്പെട്ടു. ദിവസ വേതന സമ്പ്രദായം മാറ്റി അധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പു വരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
ജൂലായ് 8 നു നടക്കുന്ന അലിഫ് ടാലന്റ് ടെസ്റ്റ് വിജയിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡണ്ട് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ അബ്ദുൽ മജീദ്. ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ മുഹമ്മദ് മംഗലശ്ശേരി പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.
ജില്ലാ ഭാരവാഹികളായ അബ്ദുൽ ഹമീദ്. കെ, അബ്ദുൽ ഹമീദ്.പി.എം, റഫീന കൂത്തുപറമ്പ്, വിദ്യാ. ജില്ലാ സെക്രട്ടറി റജ്നാസ് കെ.ടി, മുഹമ്മദ്. സി, മുഹമ്മദലി വടക്കുമ്പാട്, ഫൈസൽ മാനന്തേരി, ഹഫ്സത്ത് മട്ടന്നൂർ, സൗദ, ഹബീബ്. ടി, മിദ്ലാജ്, മുഹമ്മദ് ശാഫി സംസാരിച്ചു
