ധർമ്മടം: ധർമ്മടത്ത് വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിലായി. കാസർഗോഡ് സ്വദേശികളായ പി.എം. സൈത് സഹദ് ഷഹസാൻ, കെ. അൻസാർ എന്നിവരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള സമഗ്ര അന്വേഷണത്തിലാണ് കേസിലെ മറ്റ് പ്രതികൾ കൂടി പോലീസിന്റെ വലയിലായത്.
