തലശ്ശേരി: ഓട്ടോറിക്ഷ മസ്ദൂർ സംഘ് കാര്യാലയത്തിന്റെ ഉദ്ഘാടനവും കുടുംബസദസ്സും ഇന്ന് വാടിക്കൽ എംഎം റോഡിൽ വെച്ച് നടക്കും. രാഷ്ട്രീയ സ്വയംസേവക സംഘ് ഉത്തര പ്രാന്ത കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ അധ്യക്ഷൻ സത്യൻ ചാലക്കര ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ബിഎംഎസ് യൂണിറ്റ് സെക്രട്ടറി ഷിജു വാടിക്കൽ, ബിഎംഎസ് ജില്ലാ സെക്രട്ടറി രാജേഷ് വള്ളങ്ങാട്, ബിഎംഎസ് മേഖലാ സെക്രട്ടറി പ്രസന്നൻ, സെക്രട്ടറി ടി.പി. ശ്രീധരൻ, എസ്ടിയു സെക്രട്ടറി ജലീൽ, ഐഎൻടിയുസി സെക്രട്ടറി രാജീവൻ, ബിഎംഎസ് യൂണിറ്റ് പ്രസിഡന്റ് എം.എ. പ്രശാന്തൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിക്കും.