Zygo-Ad

വിസ്ഡം തുടർപഠന ക്ലാസ് ആരംഭിച്ചു


തലശ്ശേരി : വിസ്ഡം സ്റ്റുഡൻസ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ഹൈസ്കൂൾ ഹയർ സെക്കൻ്ററി ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള തുടർ മതപഠന വിദ്യാഭ്യാസം സി ആർ ഇ ആരംഭിച്ചു.

എല്ലാ ഞാറാഴ്ചയും രാവിലെ 8 മുതൽ 9-30 വരെ തലശ്ശേരി മുജാഹിദ് കോംപ്ലക്സിൽ വച്ചാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്

 മണ്ഡലം തല ഉദ്‌ഘാടനം വിസ്ഡം മണ്ഡലം വൈസ് പ്രസിഡണ്ട് ഫൈസൽ ഹുസൈൻ നിർവ്വഹിച്ചു. വിസ്‌ഡം സ്റ്റുഡൻസ് മണ്ഡലം പ്രസിഡൻ്റ് സനഉൾ ഹഖ് വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. 

 മുഹ്‌സിൻ വളപട്ടണം ക്ലാസ്സിന് നേതൃത്വം നൽകി മുഹമ്മദ് ഫർസിൻ എ പി,സാക്കിറുൽ ഇസ്‌ലാം, ഫാദിൽ ബിൻ ആഷിഖ്, മെഹസ് സിറാജ് തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ