തലശ്ശേരി: മുദ്രപത്രം മാസിക പ്രസിദ്ധീകരിക്കുന്ന വി.സി. ബാലൻ മാസ്റ്ററുടെ അഞ്ചാമത്തെ പുസ്തമായ 'സൂര്യ തേജസ്സികൾ' എന്ന പുസ്തകം മട്ടന്നൂർ പി.ആർ.എൻ. എസ് എസ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ: ആർ.കെ. ബിജു പ്രൊഫ: എ.പി.സുബൈറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
വി.ഇ. കുഞ്ഞനന്തൻ പുസ്തക പരിചയം നടത്തി. വി.ജനാർദ്ദനൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ: പി.കെ. രവീന്ദ്രൻ; എം.കെ.രാജു സി. ഇന്ദു :ചൂര്യായി ചന്ദ്രൻ മാസ്റ്റർ : വി.സി. ബാലൻ മാസ്റ്റർ : എം. രാജീവൻ ടി.കെ. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ടി.കെ. ശിവാനന്ദനെ ചടങ്ങിൽ ആദരിച്ചു.
