Zygo-Ad

പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു


തലശ്ശേരി :മദ്രസത്തുൽ ഇസ്ലാമിയ എൽ പി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിലെ പ്രസിദ്ധമായ ബാഒ ബാബ് മരത്തിന് ചുറ്റും പരിസ്ഥിതി ദിന പ്ലക്കാർഡുകളും ചാർട്ടുകളുമായി വിദ്യാർത്ഥികൾ സംരക്ഷണ വലയം തീർത്തു . വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. 

ഹെഡ്‌മിസ്ട്രസ്സ് ഹസ്ന.കെ ഉദ്ഘാടനം ചെയ്തു സ്‌റ്റാഫ് സെക്രട്ടറി മുഹമ്മദ് സി.ഒ .ടി ബാ ഒ ബാബ് വൃക്ഷത്തിൻ്റെ ചരിത്രം കുട്ടികൾക്ക് നൽകി . കുട്ടികൾക്കായി പരിസ്ഥിതിദിന ചിത്ര രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മൽസരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു സുമയ്യ പാലക്കൽ, അഞജലി ടീച്ചർ, ഷമീമ ടീച്ചർ, മിനിഷ കെ.കെ, മേഘ, ഷെർലി ,അസ്‌ന തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ