തലശ്ശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരുകിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷാഹിദൂർഹക്ക് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ ശക്തമായ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളെക്കുറിച്ചും കഞ്ചാവ് എത്തിച്ച ഉറവിടങ്ങളെക്കുറിച്ചും എക്സൈസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
