Zygo-Ad

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നയാൾ കൊല്ലപ്പെട്ടു

 


വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാട്ടിക്കുളം പുളിമൂട് ഉന്നതി സ്വദേശി രാജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയിലെ ജനവാസ മേഖലയിൽ ഇന്ന് രാവിലെയോടെ ഒരു ഒറ്റയാൻ ഇറങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതോടെ വലിയ തോതിലുള്ള ഭീതിയിലായിരുന്നു പ്രദേശവാസികൾ. വനത്തോട് ചേർന്നുള്ള മേഖലകളിൽ വനംവകുപ്പും പോലീസും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതിനിടയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ് 



വളരെ പുതിയ വളരെ പഴയ