Zygo-Ad

മഞ്ഞോടി ഷോപ്പിങ് കോംപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ: ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും

 


തലശേരി നഗരസഭയുടെ കീഴിൽ മഞ്ഞോടിയിൽ പണി പൂർത്തിയായി വരുന്ന ഷോപ്പിങ് കോംപ്ലക്‌സിൻ്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു. കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തികൾ 98 ശതമാനവും പൂർത്തിയായതായി യോഗം വിലയിരുത്തി. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ജോലികൾ സമയബന്ധിതമായി തീർക്കാനും വരുന്ന ഓഗസ്റ്റ് മാസത്തോടെ കെട്ടിടം ഉദ്ഘാടനം ചെയ്ത് ടെൻഡർ നടപടികളിലേക്ക് കടക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ നിർദേശം നൽകി.

നിർമാണ പ്രവൃത്തികൾ കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വി സതി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഭാരതി, നഗരസഭാ സെക്രട്ടറി എൻ കെ സുരേഷ് കുമാർ എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ