Zygo-Ad

ഓപ്പറേഷൻ തണ്ടർ: തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി


തലശ്ശേരി: ലഹരി വേട്ടയുടെ ഭാഗമായി എക്സൈസ് വകുപ്പ് പ്രത്യേകം സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ രണ്ടാം പ്ലാറ്റ്ഫോറത്തിന്റെ ഒഴിഞ്ഞ ഭാഗത്ത് നിന്നും 8 കിലോ ഉണക്ക ക്കഞ്ചാവ് പിടികൂടി. 

ചാക്കിൽ നിറച്ച് ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് കെട്ട് കണ്ടെത്തിയത് - 6324 നമ്പർ മംഗലാപുരം, കോയമ്പത്തുർ-എക്സ്പ്രസ് കടന്നു പോയതിന് പിന്നാലെയാണ് ചാക്ക് കെട്ട് കാണപ്പെട്ടത്. ഉച്ചക്ക് 12-30 ഓടെയാണ് ഉദ്യോഗസ്ഥർ പ്ലാറ്റ്ഫോമിൽ പരിശോധന നടത്തിയത്. 

കണ്ടെടുത്ത കഞ്ചാവിന് രഹസ്യ മാർക്കറ്റിൽ ഏതാണ്ട് 8 ലക്ഷം രൂപ വില വരും. ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിക്കാൻ പ്ലാറ്റ്ഫോമിന്റെ ഒഴിഞ്ഞ ഭാഗത്ത് ചാക്ക് കെട്ട് തള്ളി ലഹരി കടത്തുകാരൻ മുങ്ങിയതാവാമെന്നാണ് സംശയിക്കുന്നത്.

 രക്ഷപ്പെട്ടയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആർ.പി.എഫ്. എസ് ഐ മനോജ്‌ കുമാർ, ഹെഡ് കോൺസ്റ്റബിൾ ഇ ടി കെ പവിത്രൻ, കോൺസ്റ്റബിൾ കെ റിബേഷ് , ആർപിഎഫ് ക്രൈം സ്‌ക്വാഡ് ഹെഡ് കോൺസ്റ്റബിൾമാരായ എം ബൈജു , ടി ബിജേഷ്, തലശ്ശേരി എക്സൈസ് ഇൻസ്‌പെക്ടർ ജി. ആദർശ്, അസി. ഇൻസ്‌പെക്ടമാരായ ടി.സന്തോഷ്‌,കെ.സി. ഷിബു, പ്രിവെന്റീവ് ഓഫീസർമാരായ കെ സുമേഷ്, കെ.പി റോഷി, എം കെ പ്രസന്ന, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.പി. രതീഷ്, കെ.സരിൻ രാജ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായത്

വളരെ പുതിയ വളരെ പഴയ