തലശ്ശേരി : ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ഏരിയ, കതിരൂർ ആയുർവേദ ഡിസ്പെൻസറി, ആയുഷ് യോഗ ക്ലബ് എന്നിവരുടെ സഹകരണത്തോടെ കതിരൂർ സൈക്ലോൺ ഷെൽട്ടറിൽ ഔഷധ സസ്യ ഉദ്യാനം നിർമ്മിച്ചു.
കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജയ പി പി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പവിത്രൻ അധ്യക്ഷതയും ആയുർവേദ മെഡിക്കൽ തലശ്ശേരി ഏരിയ പ്രസിഡൻറ് ഡോക്ടർ സബീന സ്വാഗതവും ആശംസിച്ചു.
ചടങ്ങിൽ വെച്ച് കതിരൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ഔഷധച്ചെടി വിതരണവും നടന്നു. ശേഷം യോഗ ക്ലബ് മെമ്പർമാർ ഔഷധ സസ്യങ്ങൾ പരസ്പരം കൈമാറി.
