തലശേരി: പത്തുവർഷം മുൻപ് നടന്ന സ്ത്രീപീഡനക്കേസിലെ പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിഞ്ഞാട് പെരിമൺ സ്വദേശി പുത്തൻവീട്ടിൽ അഷ്റഫിനെയാണ് (47) പോലീസ് പിടികൂടിയത്. മാട്രിമോണിയൽ വഴി പരിചയപ്പെട്ട 28 കാരിയായ തലശേരി സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻപ് ഈ കേസിൽ പിടിയിലായിരുന്ന അഷ്റഫ് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ കെ. അശ്വതി, എഎസ്‌പിയുടെ ക്രൈം സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ എം പി പി സൈഫുദീൻ, പ്രൊബേഷൻ എസ് ഐ പി ആർ രഞ്ജിത്ത്, ഗീരിലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിധീഷ് ആലക്കണ്ടി എന്നിവരും ഉണ്ടായിരുന്നു.
