തലശ്ശേരി :അൽ മദ്രസത്തുൽ മുബാറക്ക് എൽ.പി സ്കൂൾയിൽ 23 ഫുട്ബോൾ വേൾഡ് കപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക “ഗോൾ ചലഞ്ച്” പരിപാടി സംഘടിപ്പിച്ചു.
സ്കൂൾ മൈതാനത്ത് ഒരുക്കിയ ഗോൾ പോസ്റ്റിലേക്ക് കുട്ടികൾക്ക് ഷൂട്ട് ചെയ്ത് ഗോൾ നേടാനുള്ള അവസരമാണ് നൽകിയത്. ആവേശത്തോടെയും കൗതുകത്തോടെയും കുട്ടികൾ പങ്കെടുത്ത പരിപാടി സ്കൂൾ ക്യാമ്പസിനെ ആഘോഷമാക്കി മാറ്റി.
ചെറുകാലുകൾ പന്ത് തട്ടി ഗോൾവലയിലേക്ക് പറത്തുമ്പോൾ സഹപാഠികളുടെയും അധ്യാപകരുടെയും കൈയടികൾ മൈതാനത്ത് മുഴങ്ങി. ഫുട്ബോളിനോടുള്ള കുട്ടികളുടെ സ്നേഹവും ആത്മവിശ്വാസവും ഉയർത്തുന്നതിനൊപ്പം കൂട്ടായ്മയും സന്തോഷവും പകരുന്ന അനുഭവമായി പരിപാടി മാറി.
വാർഡ് കൗൺസിലർ ശർമിളയുടെ കാലുകളിൽ നിന്ന് ചീറിപ്പാഞ്ഞ ആദ്യ ഷോട്ടോടെയാണ് പരിപാടിക്ക് തുടക്കമായത്. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ നാസിഫ് മാഷ്, മാനേജർ ഹാരിസ് ഹാജി , പി.ടി.എ പ്രസിഡണ്ട് റബീസ് മാഷ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിനെ കൂടുതൽ ആവേശഭരിതമാക്കി.
കായിക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക വളർച്ച ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കുട്ടികളുടെ മുഖത്തെ സന്തോഷവും ആവേശവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.
