Zygo-Ad

അഡ്വ. ടി പി സാജിദിനെ കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചു

 


തലശ്ശേരി: കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. ടി പി സാജിദിനെ നിയമിച്ചു. തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. സി പി ബാലകൃഷ്ണൻ അടിയോടിയുടെ കീഴിലാണ് ഇദ്ദേഹം നിയമപരിശീലനം ആരംഭിച്ചത്. പിന്നീട് കേരള ഹൈക്കോടതിയിൽ മുൻ ജില്ലാ ജഡ്ജിയും ലോ സെക്രട്ടറിയുമായിരുന്ന അഡ്വ. സി. ഖാലിദിന്റെ ജൂനിയറായി പ്രാക്ടീസ് തുടർന്നു.

മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ അഞ്ചുവർഷം സീനിയർ ഗവൺമെന്റ് പ്ലീഡറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിന് പുറമെ കേരള ഹൈക്കോടതിയിൽ വഖഫ് ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസിലായും, കേന്ദ്ര ഗവൺമെന്റിന്റെ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുള്ള മികച്ച പ്രവർത്തന പരിചയം ഇദ്ദേഹത്തിനുണ്ട്. മുൻ ചീഫ് എൻജിനീയർ ടി പി കുട്ടിയാമ്മു സാഹിബിന്റെ മരുമകനാണ് അഡ്വ. ടി പി സാജിദ്.

 


വളരെ പുതിയ വളരെ പഴയ