Zygo-Ad

എം. പി. ബാലകൃഷ്ണൻ മാസ്റ്റർ ചരമ വാർഷികം: കേരളത്തിൽ സംവാദമില്ലാതാവുകയും വിവാദം മാത്രം അവശേഷിക്കുകയും ചെയ്തതായി കല്പറ്റ നാരായണൻ.


തലശ്ശേരി. കേരളത്തിൽ സംവാദമില്ലാതാവുകയും വിവാദം മാത്രം അവശേഷിക്കുകയും ചെയ്തതായി കല്പറ്റ നാരായണൻ. ഗാന്ധിജി സംവാദത്തിന്റെ ആളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു 

ഗാന്ധി മാർഗ പ്രചാരകനും ഡയറ്റ് പ്രിൻസിപ്പലും സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്ന എം. പി. ബാലകൃഷ്ണൻ മാസ്റ്ററുടെ ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനം പാരിസ് പ്രസിഡൻസി ഹാളിൽ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ധർമടം മാപ്പിള എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ കെ. വിജയൻ മാസ്റ്റർക്കു എം. പി. ബാലകൃഷ്ണൻ പുരസ്കാരം കല്പറ്റ നാരായണൻ സമ്മാനിച്ചു. പുരസ്കാര തുക വേദിയിൽ വച്ചു തന്നെ വിജയൻ മാസ്റ്റർ മാപ്പിള സ്കൂളിന് നൽകി.

അനുസ്മരണ സമിതി ചെയർമാൻ ചൂര്യയി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിട്ട. ഡയറ്റ് സീനിയർ ലക്ചറർ ഉണ്ണികൃഷ്ണൻ കുന്നിരിക്ക, കൊക്കോടൻ ലക്ഷ്മണൻ, കല്ല്യാട്ട് പ്രേമൻ, വി. കെ. ജയന്തൻ, പി. കെ. സുധീർ കുമാർ എന്നിവർ പ്രസംഗിച്ചു. കാർത്തിക അണ്ടലൂർ ഗുരുവന്ദനം നടത്തി. ഒ. പി. ശൈലജ പ്രാർത്ഥന ചൊല്ലി

വളരെ പുതിയ വളരെ പഴയ