കോടിയേരി: തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി സാജു കെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മഹിള സംഗമം സംഘടിപ്പിച്ചു.
യുഡിഎഫ് കോടിയേരി മണ്ഡലം മഹിളാ സംഗമം കല്ലിൽ താഴെയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഷീബ പ്രസിൽ ബാബു അധ്യക്ഷത വഹിച്ചു. പി രാഗിണി സ്വാഗതം പറഞ്ഞു.
എ ഐ സി. സി നിരീക്ഷകൻ സച്ചിൻ നായിക്, വി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ സി ടി സജിത്ത്, വി സി പ്രസാദ്, കെ ഖാലിദ് മാസ്റ്റർ, റഹ്ദാദ് മൂഴിക്കര, സി പി പ്രസിൽ ബാബു, പി.ദിനേശൻ, ടി.എം പവിത്രൻ, ദീപ സുരേന്ദ്രൻ, ബീന രാജൻ ബാബു, എന്നിവർ സംസാരിച്ചു. തുടർന്നു തെരുവ് നാടകവും അരങ്ങേറി.
