Zygo-Ad

തിരുവങ്ങാട് മേഖല യു. ഡി. എഫ് കുടുംബ സംഗമം അഡ്വ. പി ഇന്ദിര ഉദ്ഘാടനം നിർവ്വഹിച്ചു.


തലശ്ശേരി അഴിമതിയും ദൂര്‍ത്തും മാത്രം കൈമുതലാക്കി കേരളത്തിലെ സമസ്ത മേഖലകളെയും തച്ചുടച്ചു മുന്‍പോട്ടു പോകുന്ന സര്‍ക്കാണ് കേരളം ഭരിക്കുന്നതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര ചൂണ്ടിക്കാട്ടി.

 തിരുവങ്ങാട് മേഖല യു. ഡി. എഫ് കുടുംബ സംഗമം മഞ്ഞോടി ലിബര്‍ട്ടി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ഓരോ ദിസസവും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നമുക്ക് അറിയാന്‍ കഴിയുന്നത്. 

കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ മൃത ശരീരം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കോംമ്പൗണ്ടില്‍ കിടക്കുന്നു എന്നതാണ്. 

കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള പാതയോരങ്ങളില്‍ കോടികള്‍ ചെലവഴിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. 

 ഇതിന് ചിലവഴിച്ച തുക നമ്മുടെ നാട്ടില്‍ സാധാരണക്കാരന്റെ ഒരു പരിധി വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും മേയര്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ. രമേഷ് അധ്യക്ഷത വഹിച്ചു.


സ്ഥാനാര്‍ത്ഥി സാജു കെ. പി, മുസ്ലീം ലീഗ് ജില്ല പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് അഡ്വ. കെ. എ ലത്തീഫ്, കെ. പി സി. സി മെമ്പര്‍ വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഡി.സി. സി സെക്രട്ടറി അഡ്വ. സി. ടി സജിത്ത്, ബ്ലോക്ക് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍, മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എ. ഷര്‍മ്മിള, യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് തഫ്‌ലീം മാണിയാട്ട്, ഡി. സി. സി സെക്രട്ടറി വി. സി പ്രസാദ്, പങ്കജാക്ഷന്‍ മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍ പി. വി റാഷിദ ടീച്ചര്‍, പാലക്കല്‍ സാഹിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.ജിതേഷ് സ്വാഗതവും പി. എന്‍ പങ്കജാക്ഷന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ