Zygo-Ad

യുഡിഎഫ് ജയിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെന്ന് യുഡി എഫ് സ്ഥാനാർത്ഥി കെ.പി ഷാജു


തലശ്ശേരി : ഓരോ ദിവസവും നടത്തുന്ന പ്രചരണം കൊണ്ട് തലശ്ശേരി യുഡി എഫ് ജയിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെന്ന് യുഡി എഫ് സ്ഥാനാർത്ഥി കെ.പി ഷാജു പറഞ്ഞു. അതിന് ഒരു പ്രധാനപ്പെട്ട കാരണം പൈതൃക നഗരമായ തലശ്ശേരിക്ക് ഇതുവരെ വിജയിച്ച് പോയവർ ഒന്നും ചെയ്തില്ല എന്നതാണ്. 

ഇവിടെ നിന്ന് ജയിച്ച് പോയവരിൽ മുഖ്യമന്ത്രി ഉണ്ട് ആഭ്യന്തര മന്ത്രി ഉണ്ട് . സ്പീക്കർ ഉണ്ടായിരുന്നിട്ടുണ്ട്. അതിന് ആനുപാതികമായ എന്ത് വികസനമാണ് ഇവിടെ നടപ്പിലാക്കിയതെന്ന് സ്ഥാനാർഥി കെ.പി ഷാജു ചോദിച്ചു.

വിദ്യാർത്ഥികൾക്ക് ആധുനിക കോഴ്സുകൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ . അഭ്യസ്ഥ വിദ്യരായ കുട്ടികൾക്കും സ്ത്രീകൾക്കും അനുയോജ്യമായ എന്ത് കോഴ്സ് കളാണ് ഇവിടെ ഉള്ളത്.

മട്ടാമ്പ്രത്തെ മാർക്കറ്റിനെ പോലും ഇല്ലാതാക്കി . സ്വജനപക്ഷ പാതവും അഴിമതിയും ലക്ഷ്യമാക്കി പൈതൃക നഗരത്തെ ഇല്ലായ്മ ചെയ്യുകയാണ് ഇടതുപക്ഷം. 

സജ്ഞയനും ഗുണ്ടർട്ടും ഊരാച്ചേരി ഗുരുക്കൻമാരും ഉൾപ്പെടെ ഒരുപാട് പേരുടെ സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന മണ്ണിൽ എന്ത് വികസനമാണ് നടന്നത്. എന്ത് മാറ്റമാണ് ഇവിടെ നടന്നത്. അതിന് കാരണം ഈ മണ്ഡലത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ മാത്രമാണ് ജയിച്ച് കയറുന്നത്. 

അവർക്ക് അറിയാം ഇവിടെ എന്ത് വികസനം കൊണ്ട് വന്നില്ലെങ്കിലും ജയിച്ച് കയറാമെന്ന വിശ്വാസമാണ്. എന്നാൽ എനിക്ക് പറയാനുള്ളത് അതിവേഗം മാറുന്ന ലോക ക്രമത്തിന് അനുസരിച്ച് തലശ്ശേരിയെയും മാറ്റുമെന്ന പ്രഖ്യാപനമാണെന്ന് കെ.പി ഷാജു പറഞ്ഞു

വളരെ പുതിയ വളരെ പഴയ