Zygo-Ad

എൻ.ഡി.എ തലശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു


തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ നിധീഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു തലശ്ശേരി പഴയ ബസ്റ്റാൻഡിൽ വച്ച് മണ്ഡലം പ്രസിഡണ്ട് കെ ലിജേഷിൻ്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ബിജെപി ദേശീയ സമിതി അംഗം ശ്രീ സി കെ പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു.

തലശ്ശേരി എന്ന് പറഞ്ഞാൽ തല ശരിയില്ലാത്തവരുടെ ഒരു രാജ്യമാണ് എന്ന് മാരാർജി പറഞ്ഞത് ഈ അവസരത്തിൽ ഞാൻ ഓർക്കുകയാണ് ആക്രമണവും കലാപത്തെയും കുറിച്ചുള്ള പശ്ചാത്തലത്തിലാണ് അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞത്.

പക്ഷേ ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ താമര വിരിയിച്ചു കൊണ്ട് ശരിയായ തലയുള്ളവരാണ് തലശ്ശേരിക്കാർ എന്ന് തെളിയിക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് അക്രമങ്ങളിലൂടെ മനസ്സമാധാനം നഷ്ടപ്പെട്ട തലശ്ശേരിയായിരുന്നെങ്കിൽ ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിലൂടെയും വരുന്ന തെരഞ്ഞെടുപ്പിലൂടെയും സമാധാനപരമായി ജനങ്ങൾക്ക് ജീവിക്കാനുള്ള പുതിയൊരു തലശ്ശേരി വരാൻ പോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് എം.പി സുമേഷ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ: വി രത്നാകരൻ, സജീവൻ യദുകുലം തുടങ്ങിയ നേതാക്കളും പങ്കെടുത്ത് സംസാരിച്ച കൺവൻഷൻ കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ സന്തോഷ് സ്വാഗതവും തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: മിലിചന്ദ്ര നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ