Zygo-Ad

നഗരസഭാ കണ്ടിജെൻ്റ് തൊഴിലാളികളെ പൊതു സർവ്വീസിൽ ഉൾപ്പെടുത്തണം


തലശേരി : നഗരസഭാ കണ്ടിജെൻ്റ് തൊഴിലാളികളെ പൊതു സർവ്വീസിൽ ഉൾപ്പെടുത്തണമെന്ന് കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ കണ്ടിജെൻ്റ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു. സി ഡിവിഷൻ യോഗം ആവശ്യപ്പെട്ടു.

തലശ്ശേരി പ്രസ് ഫോറം ഹാളിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. സേവ്യർ ഉദ്ഘാടനം ചെയ്തു. പി.ജനാർദ്ദനൻ അധ്യക്ഷനായി

നഗരസഭ കോൺഗ്രസ് കൗൺസിലർമാരായ എ ഷർമ്മിള, സി. പ്രശാന്തൻ, വി.എ രമ്യ എന്നിവർക്ക് സ്വീകരണം നൽകി.    പി.പി.രാജീവൻ, എം. ഉമേശൻ, എൻ. രാജൻ, എൻ. കെ. ലതിക, കെ. സുധ, കെ.പി.രസ്ന, എം.ജയശ്രീ  ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ