Zygo-Ad

കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തകർന്ന് തരിപ്പണമായി; നവീകരണം വൈകുന്നതിൽ പ്രതിഷേധം ശക്തം

 


തലശ്ശേരി: കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം പുകയുന്നു.തെരഞ്ഞെടുപ്പിന് മുൻപ് റോഡ് ടാറിങ്ങിനു പണം വകയിരുത്തി പ്രവർത്തി ഉദ്ഘടനം ചെയ്ത്തിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഇക്കാര്യതിൽ ഉണ്ടായിട്ടില്ല 

റോഡ് പൂർണ്ണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്ര പോലും അസാധ്യമായ നിലയിലാണ്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ പാതയുടെ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മഴക്കാലം എത്തുന്നതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ വഴി വരാൻ മടിക്കുന്നത് രോഗികൾക്കും പ്രായമായവർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്.


 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും റോഡിന്റെ അവസ്ഥയിൽ മാറ്റമില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന്  കാരണമാവുകയാണ്. മഞ്ഞോടിയിലെ  തിരക്കേറിയ ഗതാഗതം ഒഴിവാക്കി തലശ്ശേരിയിൽ എത്താൻ എളുപ്പവഴി എന്ന നിലയിൽ കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. ചൊക്ലി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ തന്നെ കൂത്തുപറമ്പ് ഭാഗത്തേക്ക് എളുപ്പത്തിൽ കടന്നുപോകാനും ഈ വഴി സഹായിക്കുന്നു. കൂടാതെ  തലശ്ശേരി മാഹി ബൈപ്പാസിലേക്ക് 

നേരിട്ടുള്ള പ്രവേശന സൗകര്യവും ഈ റോഡിൽ ഉണ്ട്. ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും പൊട്ടി പൊളിഞ്ഞു കിടക്കുന്നറോഡിലൂടെ യുള്ള യാത്ര അപകടംനിറഞ്ഞതാണ്. ഇടക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും റോഡ് ദയനീയമായ അവസ്ഥയിലേക്ക് എത്തുകയാണ് 

റോഡ് നവീകരണം അടിയന്തരമായി ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

 

വളരെ പുതിയ വളരെ പഴയ