തലശ്ശേരി: വിലക്കയറ്റം കൊണ്ട് സാധാരണക്കാര്‍ പൊറുതി മുട്ടുകയാണെന്ന് അഡ്വ ടി ആസഫലി.
കീശ നിറയെ പണവുമായ് പോയാല്‍ കൂട്ട നിറയെ സാധനം വാങ്ങാമെന്നാണ് പഴയ ചൊല്ല്. എന്നാല്‍ ഇന്ന് കൂട്ട നിറയെ പണവും കൊണ്ട് പോയാലാണ് കീശ നിറയെ സാധനം ലഭിക്കുന്നത്. പഴയ കാല കോടതി സ്ഥിതി ചെയ്യുന്നത് തലശ്ശേരിയാണ്, ക്രിക്കറ്റിന്റെയും കെയ്ക്കിന്റെയും നാട് തലശ്ശേരിയാണ്.
ഹിന്ദു-മുസ്ലീം ഐക്യം നില നിന്നിരുന്ന പ്രദേശവും തലശ്ശേരിയാണ്. ആ തലശ്ശേരി 1970 ല്‍ ഒരിക്കലും സംഭവിക്കാന്‍ പറ്റാത്ത സംഭവം നടന്നു. കേരളത്തിലെ ആദ്യത്തെ ഹിന്ദു- മുസ്ലീം കലാപം നടന്നത് തലശ്ശേരിയിലായിരുന്നു. പക്ഷെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇവിടെയുള്ള ഹിന്ദു-മു്‌സലീം സഹോദരങ്ങള്‍ ഒറ്റക്കെട്ടായ് പറഞ്ഞു. ഞങ്ങളൊന്നാണ് ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.
അങ്ങിനെ ആ കലാപം ദിവസങ്ങള്‍ക്കകം തലശ്ശേരി മാത്രം ഒതുങ്ങി സമാധാനപാതയില്‍ വന്നു. സമാധാനത്തിന്റെ സഹോദാര്യത്തിന്റെ സര്‍വ്വമത ഐക്യത്തിന്റെ സന്ദേശം തലശ്ശേരി ഉയര്‍ത്തിക്കാട്ടി.
2006 ല്‍ ദൗര്‍ഭാഗ്യകരമായ സംഭവം തലശ്ശേരിയിലുണ്ടായി. എന്നാല്‍ അതിനെ തടയിട്ടത് യു ഡി എഫായിരുന്നു.
ഫസല്‍ എന്ന പഴയ കമ്യൂണിസ്റ്റുകാരനെ വെട്ടിക്കൊന്നു. അന്നത്തെ ആഭ്യന്തര മന്ത്രി തലശ്ശേരി മോര്‍ച്ചറിക്കടുത്ത് അന്ന് വന്ന് പറഞ്ഞത് ഈ കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് കാരാണെന്നാണ്. എഫ്.ഐ ആര്‍ പോലും ഇടാത്ത സമയത്താണ് കേരള പോലീസിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആള്‍ ഇത്തരത്തില്‍ പറഞ്ഞത്.
എന്നാല്‍ യു ഡി എഫ് ഒറ്റക്കെട്ടായ് ഇറങ്ങി ഫസല്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് അന്ന് ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആയാലും പിടിക്കപ്പെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫസല്‍ കേസില്‍ അന്നത്തെ ആഭ്യന്തര മന്ത്രി മുന്‍വിധിയോടെയാണ് പെരുമാറിയത്.
കൊല്ലപ്പെട്ട ഫസലിന്റെ ശരീരത്തില്‍ ശൂലം കൊണ്ട് ഇട്ടുവെന്നും സി പി എം പ്രവര്‍ത്തകര്‍ പറഞ്ഞ് പരത്തിയിരുന്നു. ഇതും കേസ് അന്വേഷണം തെറ്റായ ദിശയിലേക്ക് തിരിച്ച് വിടാനായിരുന്നുവെന്നും ആസഫലി ചൂണ്ടിക്കാട്ടി.
തലശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സാജു കെ പി യുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ആസഫലി.
ഇ വിജയ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ വി രജീഷ് സ്വാഗതം പറഞ്ഞു. എ ഐ സി സി നിരീക്ഷകൻ സച്ചിൻ നായിഡു , സ്ഥാനാർത്ഥി സാജു കെ പി, എം.പി അരവിന്ദാക്ഷൻ, വി.എൻ ജയരാജ്, വി രാധാകൃഷ്ണൻ മാസ്റ്റർ, സി കെ പി മമ്മു, എൻ മഹ്മൂദ്, ഇ വിജയ കൃഷ്ണൻ, അൻവർ അഹമ്മദ് ചെറുവക്കര, രമേശൻ കണിയേരി സംസാരിച്ചു.
