Zygo-Ad

തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ് അബോധാവസ്ഥയിൽ കിടന്ന യാത്രക്കാരനെ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു.


തലശ്ശേരി: പുതിയ ബസ്സ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ് മൂക്ക് പൊട്ടി ചോര ഒഴുകുന്ന നിലയിൽ അബോധാവസ്ഥയിൽ കിടന്ന യാത്രക്കാരനെ തലശ്ശേരി ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചു.

ഇന്ന് രാവിലെ 10:30 മണിക്കാണ് വടകര ഭാഗത്തേക്കുള്ള ബസ്സ്റ്റാൻഡിന് സമീപത്ത് ബസ് ട്രാക്കിൽ യാത്രക്കാരൻ കുഴഞ്ഞു വീണത്.

വീഴ്ച്ചയിൽ മൂക്ക് പൊട്ടി ചോര ഒഴുകുകയും അബോധാവസ്ഥയിൽ ആവുകയും ചെയ്തു.

തത്സമയം സമീപത്ത് ഉണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ ഉടൻ തന്നെ അടിയന്തരാവസ്ഥയിൽ ഇരയായവരുടെ സഹായിയായ 108 നമ്പർ ഡയൽചെയ്ത് ആംബുലൻസ് ഡ്രൈവറെ ഫോൺ വിളിക്കുകയും യാത്രക്കാരുടെ സഹായത്തോടെ അബോധാവസ്ഥ യിലായിരുന്ന യാത്രക്കാരനെ ട്രാക്കിൽ നിന്ന് പാസഞ്ചർ ലോബിയിലേക്ക് മാറ്റി കിടത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

 നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ ആംബുലൻസിൽ ആംബുലൻസ് ഡ്രൈവർ പ്രനീഷ് നേഴ്സ് അഭിജിത് ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ, ബസ്സ് ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.

വളരെ പുതിയ വളരെ പഴയ