Zygo-Ad

തീരദേശ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെ തൊഴിലാളികളും കച്ചവടക്കാരും ഏറെ ആശങ്കയിലാണന്ന് യു ഡി എഫ്

 


തലശ്ശേരി : തലശ്ശേരി മെയിൻ റോഡ് വഴി കടന്നുപോകുന്ന തീരദേശ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെ തൊഴിലാളികളും കച്ചവടക്കാരും ഏറെ ആശങ്കയിലാണന്ന്  യു ഡി എഫ് പറഞ്ഞു. 

യഥാർത്ഥമായ സാമൂഹ്യ ആഘാത പഠനം നടത്താതെ ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന രൂപത്തിൽ തലശ്ശേരി ടൗൺ ഹാളിൽ വിളിച്ചുചേർത്ത് യോഗത്തിന്റെ മിനുട്സ് ദുരുപയോഗം ചെയ്ത് അധികൃതർ ജനങ്ങളെ വഞ്ചിക്കുകയാണ്. നിയമം അനുശാസിക്കുന്ന രൂപത്തിൽ സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. തലശ്ശേരിയിൽ ഒട്ടും പ്രചാരമില്ലാത്ത രണ്ടു പത്രങ്ങളിൽ ഇത് സംബന്ധമായ പരസ്യ നോട്ടീസ് പ്രസിദ്ധീകരിക്കുക ഉണ്ടായി. തീരദേശ റോഡ് നിർമ്മാണം മുഖേന തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെയും, വ്യാപാരികളെയും കൂടുതൽ ദുരിതം ഉണ്ടാകാതിരിക്കാൻ നേരത്തെ ഉണ്ടായിരുന്ന തീരദേശ റോഡിൻ്റെ നിർദിഷ്ട അലൈൻമെന്റിൽ വ്യതിയാനം വരുത്തിയത് എന്തിനുവേണ്ടി എന്ന് വ്യക്തമാക്കണം. 

       പ്രശ്നങ്ങളും പ്രയാസങ്ങളും ശ്രദ്ധയിൽപ്പെടുത്തുമ്പോൾ ധിക്കാരത്തിന്റെയും , വെല്ലുവിളിയുടെയും രൂപത്തിൽ പ്രതികരിക്കുന്ന സ്ഥലം എംഎൽഎയുടെ നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല, ടൂറിസത്തിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ അന്നം മുട്ടിക്കുന്ന പ്രവർത്തി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ജനങ്ങളെ അണിനിരത്തി എതിർക്കുക തന്നെ ചെയ്യും. ആയതിനാൽ നൂറു കണക്കിന് തൊഴിലാളികളുടെയും കച്ചവടക്കാരുടെയും കുടുംബത്തെ വഴിയാധാരമാക്കുന്ന തീരദേശ റോഡ് പദ്ധതിയുടെ അലൈൻമെന്റ് മാറ്റി അവരുടെ ആശങ്ക അകറ്റണമെന്നും യു ഡി  എഫ് ആവശ്യപ്പെട്ടു.

തലശ്ശേരി എൽ എസ്  പ്രഭു മന്ദിരത്തിൽ ചേർന്ന നേത്യ യോഗത്തിൽ കൺവീനർ അഡ്വ: സി.ടി.സജിത്ത് സ്വാഗതവും ചെയർമാൻ എൻ. മഹമൂദ് അദ്ധ്യക്ഷതയും വഹിച്ചു. വി.രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ: കെ.എ.ലത്തീഫ്, എ.കെ. ആബൂട്ടി ഹാജി, വി.സി. പ്രസാദ്, കെ.ജയരാജൻ, സി.കെ.പി. മമ്മു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ