Zygo-Ad

സ്വീകരണവും പ്രതിഭകള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.


തലശ്ശേരി വീനസ് കോര്‍ണ്ണര്‍ ഇ. മൊയ്തു മൗലവി സ്മാരക ട്രസ്റ്റ് തലശ്ശേരി നഗരസഭയില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ വി. എ രമ്യ, സെറീല എന്‍. പി, സെമീറ പി. പി മുസൈറ കരിയാടന്‍ എന്നിവര്‍ക്കുള്ള സ്വീകരണവും പത്തനംതിട്ടയില്‍ നടന്ന സംസ്ഥാനതല കരാട്ടെ ചാമ്പ്യന്‍ ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ഫായിക്ക് പി. പി, ലാല ഷഹബാസ്, മെന്റലിസത്തില്‍ വേള്‍ഡ് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയ അബ്ദുള്‍ ആഷിക്ക് കെ. കെ കണ്ടല്‍കാട് സംരക്ഷണത്തിനു വേണ്ടി മാതൃക പ്രവര്‍ത്തനം കാഴ്ച വെച്ച സുരേന്ദ്രന്‍ ധര്‍മ്മടം എന്നിവരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

 കെ. പി. സി. സി ട്രഷറര്‍ വി. എ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. സജ്ജീവ് മാറോളി, അഡ്വ. കെ. സി രഘുനാഥ്, സുരേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യു. സിയാദ് സ്വാഗതവും സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ