Zygo-Ad

ചികിത്സാ വിജയം: എം.സി.സിയിൽ ആദ്യമായി റിജിഡ് ബ്രോങ്കോസ്കോപി ട്രെക്കിയൽ സ്റ്റെന്റിങ്

 


തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ (MCC) ആദ്യമായി റിജിഡ് ബ്രോങ്കോസ്കോപി ഉപയോഗിച്ചുള്ള ട്രെക്കിയൽ സ്റ്റെന്റിങ് ചികിത്സ വിജയകരമായി പൂർത്തിയാക്കി. ഇത് സ്ഥാപനത്തിന്റെ ചികിത്സാ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.

അന്നനാളത്തിലെ അർബുദം ശ്വാസക്കുഴലിലേക്ക് വ്യാപിച്ചതിനെ തുടർന്ന് കടുത്ത ശ്വാസതടസ്സം നേരിട്ട 67 വയസ്സുകാരനിലാണ് ഈ നൂതന ചികിത്സ നടത്തിയത്. രോഗിയെ പൂർണ്ണമായി മയക്കിയ ശേഷം, റിജിഡ് ബ്രോങ്കോസ്കോപി ഉപയോഗിച്ച് ക്രയോ തെറാപ്പി, ആർഗൺ പ്ലാസ്മാ കൊയാഗുലേഷൻ (APC) എന്നീ പ്രത്യേക ചികിത്സാ രീതികൾ വഴി ട്യൂമറിന്റെ വലിപ്പം കുറച്ചു.

തുടർന്ന്, ശ്വാസതടസ്സം പൂർണ്ണമായും ഒഴിവാക്കുന്നതിനായി ശ്വാസക്കുഴലിൽ (ട്രെക്കിയ) സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു. ചികിത്സ വിജയകരമായതിനെ തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ട രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

 ചികിത്സാ സംഘം:

പൾമണോളജി വിഭാഗത്തിലെ ഡോ. ധ്യാന വി., ഡോ. ആര്യ ഗോപി എന്നിവരാണ് ഈ സുപ്രധാന പ്രോസീജിയറിന് നേതൃത്വം നൽകിയത്. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജെഷ്മ, ഡോ. ജൂന, ഡോ. റെമി എന്നിവരും സർജറിയുടെ ഭാഗമായി.

കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്ററിന് (Post Graduate Institute of Oncology Sciences and Research) വലിയ നേട്ടമാണ് ഈ ചികിത്സാ വിജയം.



വളരെ പുതിയ വളരെ പഴയ