Zygo-Ad

കായിക താരങ്ങൾക്ക് കൈത്താങ്ങായി ബോധവൽക്കരണ ക്ലാസ്സ്; തലശ്ശേരി സായ് സെന്ററിൽ സ്പോർട്സ് ഇഞ്ചുറി റീഹാബ് സെഷൻ സംഘടിപ്പിച്ചു


തലശ്ശേരി: തറവാട് ഫിസിയോ ന്യൂറോ റീഹാബ് സെന്ററിന്റെ നേതൃത്വത്തിൽ കായിക താരങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

തലശ്ശേരി സായ് (SAI) സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ 'സ്‌പോർട്സ് ഇഞ്ചുറി റിക്കവറി ആൻഡ് അത്‌ലറ്റിക് റീഹാബിലിറ്റേഷൻ' എന്ന വിഷയത്തിലാണ് ക്ലാസ്സ് നടന്നത്.

സായ് സെന്റർ അഡ്മിനിസ്ട്രേറ്റർ മിസ്റ്റർ അരുൺദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിസിയോ ന്യൂറോ റീഹാബ് സെന്റർ പ്രസിഡന്റ് അസ്‌ലം മെഡിനോവ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ മുഹമ്മദ്‌ ശരീഫ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

തണൽ ബ്രെയിൻ ആൻഡ് സ്പൈൻ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. ജിയോ സെബാസ്റ്റ്യൻ, ഡോ. ഇജാസ് പിള്ളൈ, ഫിസിയോ തെറാപ്പിസ്റ്റ് ആഷിഖ് അഷ്‌റഫ്‌ എന്നിവർ കായിക പരിക്കുകളെക്കുറിച്ചും അത് അതിജീവിച്ച് എങ്ങനെ വീണ്ടും കളിക്കളത്തിൽ സജീവമാകാം എന്നതിനെക്കുറിച്ചും താരങ്ങൾക്ക് ക്ലാസ്സുകൾ നൽകി. 

വരാനിരിക്കുന്ന കായിക പ്രതിഭകൾക്ക് തങ്ങളുടെ കരിയറിൽ പരിക്കുകളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് മികച്ച അവബോധം നൽകാൻ ഈ സെഷൻ സഹായിച്ചു.

പ്രോഗ്രാം ജനറൽ കൺവീനർ മഹബൂബ് പാച്ചൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ നൗഷാദ് ടി.സി, അഷ്‌റഫ്‌ കെ.എം, അൻവർ, അനീസ്, ഓഫീസ് അഡ്മിൻ മസ്‌ന, ഫിസിയോ തെറാപ്പിസ്റ്റുകളായ പൂജ, റിധിക, ആയിഷ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. സായ് സെന്റർ വോളിബാൾ കോച്ച് മിസ്റ്റർ വിനോദ് നന്ദി രേഖപ്പെടുത്തി.

വോളീബോൾ കോച്ച് _ ജീവനാഥൻ

അത്‌ലറ്റിക്സ് കോച്ച് _ ലിജു വിജയൻ

ജിംനാസ്റ്റിക് കോച്ച് _ രാജാ റോയ് 

ജിംനാസ്റ്റിക് കോച്ച് _ ധരംവീർ 

റെസ്ലിങ് കോച്ച് _ വൈഷ്ണവി യാദവ്



thalassery-sai-centre-sports-injury-recovery-rehabilitation-awareness-class-tharavad-physio

വളരെ പുതിയ വളരെ പഴയ