ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. തലശ്ശേരി പിലാക്കൂലിൽനടന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുമൊരു പോറ്റിയും മുരാരി ബാബുവും വിചാരിച്ചാല്‍ നടക്കുന്നതല്ല ശബരിമലയില്‍ നടന്ന തട്ടിപ്പ്. കേസില്‍ അറസ്റ്റിലായ പത്മകുമാറിനെതിരെ സി പി എം ഇതുവരെ യാതോരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
സി പി എം പത്തനം തിട്ട ജില്ലാ കമ്മറ്റിയംഗമാണ് പത്മകുമാര്‍ ഇപ്പോഴും. അന്വേഷണം നീളുന്നത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയിലേക്കാണ്. അതിനാല്‍ തന്നെ ശബരിമലയില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മോഷണമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ ഉണ്ടാക്കിയത് ശബരിമലയുടെ ഭരണം സുതാര്യമായി നിര്‍വ്വഹിക്കാനാണ്. നിത്യ പൂജക്ക് പോലും കഴിവില്ലാത ക്ഷേത്രങ്ങളുടെ പരിപാലനം പോലും ശബരിമലയിലെ വരുമാനം കൊണ്ടാണ്.
ആളുകൾ പ്രത്യേക ഉദ്ദശത്തോടെ അവിടെ സമര്‍പ്പിക്കുന്ന കാണിക്ക പോലും ഓരോരോ നല്ല കാര്യങ്ങള്‍ നടപ്പിലാക്കാനാണ് വിനിയോഗിക്കാറാണ്.എന്നാല്‍ ഇത്തരത്തിലുള്ള സ്വത്താണ് ഇപ്പോള്‍ സി പി എം അടിച്ച് മാറ്റിയതെന്നും ഷാഫി പറഞ്ഞു.
നാല് കിലോ തക്കാളിയോ ഉള്ളിയോ അല്ല മോഷ്ടിച്ചത്. സ്വര്‍ണ്ണമാണ്. അതിന്റെ വിലയൊന്ന് സങ്കല്‍പ്പിച്ച് നോക്കണം. അയ്യപ്പന്റെ സ്വര്‍ണ്ണം പോലും മോഷ്ടിക്കാന്‍ മടി കാണിക്കാതവരായി സി പി എം അധപതിച്ചതായും ഷാഫി പറഞ്ഞു.
ചോദ്യങ്ങള്‍ ചോദിക്കാനും കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്ന സംവിധാനവൂം തലശ്ശേരിയില്‍ വേണം. അതിന് വേണ്ടി തലശ്ശേരിയില്‍ യു ഡി എഫിനെ വിജയിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
അഡ്വ.കെ.എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. ഇ.വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തഫ്‌ലീം മാണിയാട്ട് സ്വാഗതം പറഞ്ഞു.അഡ്വ.ഷുഹൈബ്, എന്‍.മഹമൂദ്, പി.വി.രാധാകൃഷ്ണന്‍, എ.കെ സക്കരിയ, എ.കെ.ആബൂട്ടഹാജി, എം.നസീർ , അനസ്ചാലിൽ തുടങ്ങിയവര്‍ സംസാരിച്ചു.
