തലശ്ശേരി: തലശ്ശേരി മുബാറക് വിമൻസ് കോളേജിന്റെ 10-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ 22ന് നടക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തലശ്ശേരി ടൗൺ ബങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടകർ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും.
കോളേജ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതം പറയും. കോളേജ് കമ്മിറ്റി പ്രസിഡൻ്റ് സി ഹാരിസ് ഹാജി അധ്യക്ഷത വഹിക്കും.
സിനി ആർട്ടിസ്റ്റ് ശ്രീകലാഭവൻ സമദ് മുഖ്യാതിഥിയാവും. പ്രിൻസിപ്പാൽ നൂറ നാസർ
റിപ്പോർട്ട് അവതരിപ്പിക്കും. എ.കെ സക്കരിയ (പ്രസിഡണ്ട്, മുബാറക്ക എച്ച് എസ് എസ് കമ്മിറ്റി), പ്രൊഫ.എ.പി.സുബൈർ (കറസ്പോണ്ടന്റ് കോളേജ് കമ്മിറ്റി), ടി.എം.മുഹമ്മദ് സാജിദ് (പ്രിൻസിപ്പൽ, മുബാറക്ക എച്ച് എസ് എസ്), കെ.പി.നിസാർ (പ്രധാനാധ്യാപകൻ, മുബാറക്ക എച്ച് എസ് എസ് ), അബ്ദുൽ നാസിഫ് ( പ്രധാനാധ്യാപകൻ, മുബാറക്ക എൽ പി സ്കൂൾ), ജോയ്സ് ഒലിവർ (മുൻ പ്രിൻസിപ്പൽ മുബാറക്ക വിമൻസ് കോളേജ്), തഫ്ലീം മാണിയാട്ട് (ട്രഷറർ,കോളേജ് കമ്മിറ്റി ) എന്നിവർ സംബന്ധിക്കും.
വൈകുന്നേരം 3 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് സി.ഹാരിസ് ഹാജി ( പ്രസിഡണ്ട്, കോളേജ് കമ്മിറ്റി), ബഷീർ ചെറിയാണ്ടി (സെക്രട്ടറി, കോളേജ് കമ്മിറ്റി), പ്രൊഫ. എ.പി.സുബൈർ (കറസ്പോണ്ടന്റ്, കോളേജ് കമ്മിറ്റി),(എ.കെ.സക്കരിയ (പ്രസിഡണ്ട്, മുബാറക്ക എച്ച് എസ് എസ് കമ്മിറ്റി), മനാസർ (പ്രിൻസിപ്പൽ ), തഫ്ലിം മാണിയാട്ട് (ട്രഷറർ,കോളേജ് കമ്മിറ്റി ) എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
