Zygo-Ad

തലശ്ശേരി നഗരസഭ ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


തലശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭ ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു ബിജെപി കണ്ണൂർ സൗത്ത് ജില്ല ഓഫീസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ശ്രീ ബിജു എളക്കുഴി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു., തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: മിലി ചന്ദ്ര സ്വാഗതവും ജനറൽ സെക്രട്ടറി നന്ദിയും രേഖപ്പെടുത്തിയ യോഗത്തിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ല ട്രഷറർ അനിൽകുമാർ ആശംസ അർപ്പിച്ച് സംസാരിച്ചു..

തലശ്ശേരി നഗരസഭയിലെ  ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കണ്ണൂർ സൗത്ത് ജില്ല ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ട് ബിജു എളക്കുഴി പ്രഖ്യാപിച്ചു

പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ വാർഡ് നമ്പറും സ്ഥലവും പേരും

4. ബാലത്തിൽ - അമൃത

9. കോമത്ത് പാറ - പ്രജീഷ് പി കെ

10. കുഴിപ്പക്കാട് - ആർ ചന്ദ്രൻ

27. കാരാൽ തെരു - രേഷ്മ എൽ

33. പൊതുവാച്ചേരി - രാധാകൃഷ്ണൻ കെ എസ്

39. തലായി - പ്രീത പ്രദീപ്

40. ടെമ്പിൾ - വിനോദ് പി എം

42. തിരുവങ്ങാട് - ദിവ്യ ടി പി

45. മട്ടാമ്പ്രം - സോണിയ വി വി

വളരെ പുതിയ വളരെ പഴയ