തലശ്ശേരി: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ജുഡീഷ്യൽ സ്റ്റാഫിന്റെ ജില്ലാതല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് തലശ്ശേരിയിൽ സംഘടിപ്പിച്ചു. തലശ്ശേരി യൂനിറ്റ് ചാമ്പ്യന്മാരായി. കൂത്തുപറമ്പ് യൂനിറ്റ് റണ്ണേഴ്സായി.
വിജയികൾക്ക് പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ട്രോഫികൾ സമ്മാനിച്ചു. കെ.സി. ജെ.എസ്.ഒ ജില്ല പ്രസിഡന്റ് പി. ഷിനോബ് കുമാർ, സെക്രട്ടറി കെ.വി. കമറുദ്ദീൻ, പി.പി. മനോഹരൻ, കെ.പി. രാജേഷ്, മുഹമ്മദ് യസീദ് തുടങ്ങിയവർ നേതൃത്വം നൽകി.
