കണ്ണൂർ: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.2019ലെ പേ റിവിഷനിൽ അനുവദിക്കേണ്ടിയിരുന്ന 1.38 ഫാക്ടർ ലഭിക്കാതിരുന്ന ജീവനക്കാർക്ക് അനോമലി പരിഹരിച്ചപ്പോൾ താഴെ തട്ടിലുള്ള ജീവനക്കാർക്ക് അനോമലി പരിഹരിക്കാതെ ഉത്തരവിറക്കിയതിലും വാട്ടർ അതോറിറ്റി ജീവനക്കാർക്ക് 2019 ലെ പേറിവിഷൻ അരിയർ പി എഫ് ൽ ലയിപ്പിക്കാൻ 2022 ലെ ശബള പരിഷ്കരണ ഉത്തരവിൽ പ്രതിപാദിച്ചിട്ടും നാളിതുവരെ അത് അനുവദിക്കത്തതിലും പ്രതിഷേധിച്ച് ആണ് പ്രതിഷേധ ധർണ്ണ നടത്തിയത് . സ്റ്റാഫ് അസോസിയേഷൻ . സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി സഞ്ജയ് ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറി മെറിൻ ജോൺ മുഖ്യപ്രഭാഷണവും നടത്തി ജില്ലാ പ്രസിഡൻറ് ടി.വി.ഫെമി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി വി.പി.റെജി സ്വാഗതവും സി ദിലീഷ് നന്ദിയും പറഞ്ഞു. ,എം സൂരജ്, സി റഹിയാത്ത്,ജംസൺ ജേക്കബ്,പി പി വിനോജ്,പി.കെ ഷാനിബ , പി ജോജു , കെ അശ്വിൻ, ശ്രുതി ദേവി, സോണി അലക്സ്,പി പി മൊയ്തീൻ, എൻ വി സുരേഷ്,സിജോ പേരയില്‍ തുടങ്ങിയവർ സംസാരിച്ചു.
