തലശ്ശേരി: കണ്ണൂർ ജില്ലയില മലയോര മേഖലയിലെ ക്രഷർ ഉൽപ്പന്നങ്ങൾക്ക് ഒരു കാരണവുമില്ലാതെ ക്വാറി ഉടമകൾ വർദ്ധിപ്പിച്ച വില വർദ്ധനവ് പിൻവലിക്കണമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ അർജുൻ വാസുദേവ് ആവശ്യപ്പെട്ടു.
ഏകദേശം 6 മാസങ്ങൾക്ക് മുന്നേ കലക്‌ടറുമായി നടന്ന ചർച്ചയിൽ ആണ് ക്രഷർ ഉൽപ്പങ്ങൾക്ക് വില വർദ്ധിപ്പിച്ചതും തൊഴിലാളികളും സംഘടനകളുമായി ചർച്ച നടത്താത്തെ ഇനിയൊരു വില വർദ്ധനവ് പാടില്ല എന്ന തീരുമാനത്തിലെത്തിയതും.
എന്നാൽ ഇപ്പോൾ യാതൊരുവിധ കാരണവുമില്ലതെയാണ് ക്വാറി ഉടമകൾ ക്രഷർ ഉൽപന്നങ്ങൾക്ക് വിലവർദ്ധിപ്പിച്ചിരിക്കുന്നത്.
ക്വാറി ഉടമകളുടെ ഈ ധിക്കാരപരമായ നടപടി പിൻവലിച്ചില്ലെങ്കിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച കണ്ണൂർ സൗത്ത് ജില്ല അദ്ധ്യക്ഷൻ അർജുൻ വാസുദേവ് പ്രസ്താവനയിൽ പറഞ്ഞു.