Zygo-Ad

ജില്ലാ സ്‌കൂള്‍ കായിക മേള; ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും


തലശ്ശേരി: ഒക്ടോബര്‍ 16,17,18 തീയ്യതികളിലായി തലശ്ശേരി വി.ആര്‍.കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായിക മേളയോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിച്ചു. തലശ്ശേരി നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ടി.കെ സാഹിറ ഉദ്ഘാടനം ചെയ്തു. 

എ വിനോദ്കുമാര്‍ അധ്യക്ഷനായി. കായികമേള നടക്കുന്ന ദിവസങ്ങളില്‍ സ്റ്റേഡിയത്തിനകത്തും പുറത്തും ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുവാന്‍ യോഗം തീരുമാനിച്ചു.  

കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.കെ.സാഹിറ പ്രവര്‍ത്തിക്കും. ജില്ലാ ശുചിത്വ മിഷന്‍ പ്രതിനിധികളായ ഇ മോഹനന്‍, പി അശോകന്‍, ഹരിത കേരളമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ലതകാണി, ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ.പി പ്രശാന്ത്, ഗവ. ബ്രണ്ണന്‍ എച്ച് എസ് എസ് പ്രധാനാധ്യാപിക ഒ.പി ശൈലജ, വി.പി രാജീവന്‍, കെ.പി വേണുഗോപാലന്‍, പി സുചിത്ര എന്നിവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ