പെരളശ്ശേരിയില്‍ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നല്‍കിയ ഉടമയുടെ വീടിന് നേരെ ബോംബേറ്. കെട്ടിട ഉടമയായ ആനന്ദനിലയത്തില്‍ ശ്യാമളയുടെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്.
സിപിഎം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പെരള്ളശ്ശേരിയില്‍ ബിജെപി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ആരംഭിച്ചിരുന്നു.
15ാം തീയതിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ കൃഷ്ണദാസ് ആണ് ഉദ്ഘാടകൻ.
ഓഫീസിന്റെ ഉദ്ഘാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കെട്ടിട ഉടമയുടെ വീടിന് നേരെ ബോംബ് എറിഞ്ഞത്. ബോംബ് വീടിനുള്ളില്‍ പതിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.