Zygo-Ad

കോഴിക്കോട് നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി


കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം വെച്ച്‌ യുവാവിനെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതിയില്‍ പറയുന്നത്.

കാരപ്പറമ്പ് സ്വദേശി ഷാദില്‍ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടു പോയത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ഇയാളെ വീട്ടില്‍ നിന്ന് വിളിച്ച്‌ കാറില്‍ കയറ്റി കൊണ്ട് പോയി എന്നാണ് പരാതി. 

മൂന്നംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയി എന്നാണ് യുവാവിന്റെ മാതാവ് പറഞ്ഞത്. സംഭവത്തില്‍ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ