Zygo-Ad

തലശേരിയിൽ അവശനിലയിൽ കണ്ട യുവാവ് മരിച്ചു; ഷവർമ കഴിച്ചെന്ന് സംശയം





തലശ്ശേരിയിലെ വാടകമുറിയിൽ അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) മരിച്ചത്. അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര മായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. 

ഒരു മാസം മുൻപാണു ദീപു കൂലിപ്പണിക്കായി തലശ്ശേരിയിലെത്തിയത്. ഷവർമ കഴിച്ചതിനെത്തുടർന്ന് അസ്വസ്‌ഥത അനുഭവപ്പെട്ടതായി ദീപു ഡോക്ടറോടു പറഞ്ഞിരുന്നു. ആന്തരികാവയങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വളരെ പുതിയ വളരെ പഴയ