Zygo-Ad

കോഴിക്കോട് ഭർത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിച്ച സ്ത്രീക്ക് സ്വകാര്യ ബസ് ഇടിച്ച്‌ അപകടം: സ്ത്രീയുടെ കൈയ്യിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി


കോഴിക്കോട്: ഭർത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേ സ്വകാര്യ ബസ് ഇടിച്ച്‌ അപകടം. റോഡിലേക്ക് തെറിച്ച്‌ വീണ യുവതിയുടെ കൈയ്യിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി.

കുറ്റ്യാടി കുമ്പളച്ചോല സ്വദേശിനി കുന്നത്തുണ്ടയില്‍ നളിനി (48) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാത 66 ല്‍ ഇന്നലെ വൈകീട്ട് 4:30 ഓടെയാണ് അപകടം നടന്നത്. തലശ്ശേരിയില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന ജനപുഷ്പം ബസാണ് നളിനിയും ഭർത്താവും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്. 

അപകടത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ നളിനിയുടെ കൈക്ക് മുകളിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. ഭർത്താവിന് പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

 അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

വളരെ പുതിയ വളരെ പഴയ