Zygo-Ad

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബും കോളേജ് എൻഎസ്എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇലയറിവ് ഉത്സവം സംഘടിപ്പിച്ചു


 തലശ്ശേരി: കർക്കടക മാസത്തിലെ ആയുർവേദ ചികിത്സാ രീതികളും ഇലക്കറികളുടെ പ്രാധാന്യവും വിളിച്ചോതി ഇലയറിവ് ഉത്സവം സംഘടിപ്പിച്ചു. 

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബും കോളേജ് എൻഎസ്എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പോഷകാഹരം ഇലകളിലൂടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം ധർമ്മടം പോലീസിൽ ഇൻസ്പെക്ടർ രജീഷ് തിരുവത്തപീടികയിലും ആയുർവേദം ഔഷധ സസ്യങ്ങളിലൂടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഒയിസ്ക ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരനും നിർവഹിച്ചു . 

കോളേജ് പ്രിൻസിപ്പൽ ജെ വാസന്തി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ വർഷ കാലത്തെ ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് പാട്യം ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുജ ജി നായർ ക്ലാസ് എടുത്തു.

 


പരിപാടിയോടനുബദ്ധിച്ച് ഇല വിഭവങ്ങളുടെ മത്സരത്തിൽ ആര്യനന്ദ, അനഘ എന്നിവർ ഒന്നാം സ്ഥാനവും ആദിത്യൻ, അയന എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . ചടങ്ങിൽ സൗജന്യ ഔഷധ സസ്യങ്ങളുടെ വിതരണവും പോസ്റ്റൽ പ്രദർശനവും നടന്നു.

പരിപാടിയുടെ ഭാഗമായുള്ള ചടങ്ങിൽ ആയുർവേദ ജനപ്രിയ ഡോക്ടർ ഡോ.സുജാ ജി നായരെയും ഒയിസ്ക സൗത്ത് ഇന്ത്യയിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള പരമോന്നത ബഹുമതി നേടിയ കക്കോത്ത് പ്രഭാകരനെയും ആദരിച്ചു. 

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മനോജ് രാജൻ, റിനിൽ മനോഹരൻ , സുരേഷ് ബാബു ടി സി, എൻഎസ്എസ് കോഡിനേറ്റർ മാരായ പി പി മണി ഹൃദ്യ, വളണ്ടിയർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ