വടകര: കെ ടി ബസാറിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കണ്ണൂർ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. ലോറി ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വടകര ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് ലോറി ഡ്രൈവറെ പുറത്തെടുത്തത്.
ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ വടകര പാർക്കോ ഹോസ്പിറ്റലിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നത് പോലീസിന്റെ നേതൃത്വത്തിൽ പരിഹരിച്ച് കൊണ്ടിരിക്കുകയാണ്.