Zygo-Ad

ഇരുപതാം വയസ്സിലും പതിവ് തെറ്റിക്കാതെ സാനിയ

 


പാറപ്രം : വർഷങ്ങളായി തന്റെ പിറന്നാൾ ദിനത്തിൽ ഐ ആർ പി സി പാറപ്രം ലോക്കൽഗ്രൂപ്പിന് നൽകി വരുന്ന ധനസഹായം ഇരുപതാം  പിറന്നാൾ ദിനത്തിലും കൈമാറി മാതൃകയാവുകയാണ് സാനിയ. ഒരു വർഷം മുഴുവൻ തന്റെ സമ്പാദ്യക്കുടുക്കയിൽ നിക്ഷേപിക്കുന്ന തുകയാണ് ഓരോ പിറന്നാൾ ദിനത്തിലും സാന്ത്വന പ്രവർത്തനത്തിനായി സാനിയ നൽകുന്നത്. ഇതിനുമുമ്പ് തന്റെ സൈക്കിൾ വിറ്റ് കിട്ടിയ തുക ഉൾപ്പെടെ പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് നൽകിയിരുന്നു. പാറപ്രം സേട്ടുപീടികയിലെ പന്നിയോടൻ സതീശൻ, ശ്രീജ ദമ്പതികളുടെ മകളായ സാനിയ തോട്ടട പോളിടെക്നിക്ക് വിദ്യാർഥിനിയും എസ് എഫ് ഐ എടക്കാട് ഏരിയ കമ്മിറ്റി അംഗവുമാണ്. പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് നൽകിയ സാമ്പത്തിക സഹായം സി പി ഐ എം പാറപ്രം ലോക്കൽ കമ്മിറ്റി അംഗം വടവതി പ്രദീപൻ ഏറ്റുവാങ്ങി. വി ഷൈജേഷ്,  ഇ സൗരാഗ്, പി സായന്ത് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ