തലശ്ശേരി :എംഡിഎംഎയുമായി കണ്ണൂർ സ്വദേശിനിയായ യുവതിയെ മാഹിയിൽ അറസ്റ്റ് ചെയ്തു. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിനി പി.കെ. റുബെെദയാണ് പിടിയിലായത്. 1.389 ഗ്രാം എംഡിഎംഎയാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്.
മാഹിയിൽ പാലം ഭാഗത്ത് ഒരു യുവതിയുടെ കയ്യിൽ മയക്കുമരുന്നുണ്ടെന്ന വിവരം ന്യുമാഹി പൊലീസിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎയുമായി റുബൈദ കുടുങ്ങിയത്.