മാഹി ∶ തലശേരിയിൽ നിന്ന് വടകരയിലേക്ക് പോയ ബസിൽ ഡ്രൈവറും കണ്ടക്ടറും തമ്മിൽ തർക്കം ഉടലെടുത്തത് കൈയാങ്കളിയിലായി. സംഭവം ഇന്നലെ രാവിലെ 10.15ഓടെ ന്യൂമാഹിയിലെ പെട്ടിപ്പാലത്ത് വച്ചാണ് നടന്നത്.
യാത്രയ്ക്കിടെ തുടങ്ങിയ വാക്കുതർക്കം ശക്തമായതിനെ തുടർന്ന് ബസ് റോഡരികിൽ നിർത്തി ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. യാത്രക്കാർ ഇടപെട്ടതോടെ സ്ഥിതി ശാന്തമായി.
ഡ്രൈവർ പൊന്ന്യത്തെ എം. രാജേഷ് (51), കണ്ടക്ടർ ടെമ്പിൾഗേറ്റിലെ കെ.പി. ശിവാനന്ദൻ (49) എന്നിവർക്കെതിരെ ന്യൂമാഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.