കോടിയേരി: മലബാർ കാൻസർ സെന്ററിൽ കക്കുന്നന്റവിട ഉപ്പുകണ്ടി കുടുംബ സംഗമത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ സ്ത്രീകളടക്കം നിരവധിപേർ രക്തദാനം ചെയ്തു.
രക്തദാന ക്യാമ്പ് മാമാസ് നജീബിന്റെ അധ്യക്ഷതയിൽ കുടുംബത്തിലെ മുതിർന്ന അംഗം കെ യു ഹാഷിം ഉദ്ഘാടനം ചെയ്തു.
ടി കെ ഉമ്മർ, നിജാസ് ഉമ്മർ,സഫൽ ഹാരിസ്, ശബ്നം, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ഇമ്രാൻ വി പി സ്വാഗതം പറഞ്ഞു.
ക്യാമ്പിന് ഷംസീർ പരിയാട്ട്, റയീസ് മാടപ്പീടിക,അസ്ര ഫാത്തിമ, ഇർഫാന സാഹിർ, അബ്ദുൽ മുക്കദം എന്നിവർ നേതൃത്വം നൽകി. ആയിഷ ഫസ്ന നന്ദി പറഞ്ഞു.